കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ബാഫഖി തങ്ങൾ ഇസ്‌ലാമിക് സെന്ററിന്റെ കീഴിൽ നടക്കുന്ന ബിടിക് വിമൺസ് കോളേജിൽ 'ഫാളില' കോഴ്സിൻ്റെ ക്ലാസ്സാരംഭം നടന്നു. സമസ്ത കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ.മഹ്മൂദ് മുസ്‌ലിയാർ ഉൽഘാടനം ചെയ്തു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട് അനുഗ്രഹഭാഷണം നടത്തി. ബാഫഖി തങ്ങൾ ഇസ്ലാമിക് സെന്റ്റർ ചെയർമാൻ ഹബീബ് കൂളിക്കാട് അധ്യക്ഷനായി. സമസ്‌ത വിമൺസ് കോളേജ് കേന്ദ്ര കൺവീനർ അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണവും കോർഡിനേറ്റർ കബീർ ഫൈസി ചെമ്മാട് കോഴ്സ് വിശദീകരണവും നിർവഹിച്ചു. ജനറൽ കൺവീനർ അബ്ദുറഹ്മാൻ കണ്ടത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ഹാഫിള് റഫീഖ് ഫൈസി കുന്നംകുളം, ജാബിർ ഹുദവി തൃക്കരിപ്പൂർ, യൂസഫ് ഹുദവി മുക്കൂട്, കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, സി.എം.ഖാദർ ഹാജി, ബശീർ മാട്ടുമ്മൽ, വൺഫോർ അബ്ദുറഹ്മാൻ, മുഹമ്മദ് കുഞ്ഞി ദുബൈഷൂ, അഹ്മദ് വണ്ഫോർ, മുഹമ്മദ് ശാഫി.പി.വി, സിപി സുബൈര്‍, മുഹമ്മദ് കുഞ്ഞി എംഎച്ച്, ഇർഷാദ്.സി.കെ, ജംഷീദ് കുന്നുമ്മൽ, ശരീഫ് മുബാറക്, അബ്ദുറഹ്മാന്‍ സികെ, മുഹമ്മദ് കുഞ്ഞി സികെ, ഉമ്മര്‍ കൂളിക്കാട്, ഹാരിസ് സിഎം, സമീല്‍ റൈറ്റര്‍, പികെ അബ്ദുല്ല, ഇഖ്ബാല്‍ കൂളിക്കാട്, ഹാറൂണ്‍ ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു. വൈസ് ചെയർമാൻ കെയു ദാവൂദ് സ്വാഗതവും ട്രഷറർ ശറഫുദ്ദീൻ ബെസ്റ്റിന്ത്യ നന്ദിയും പറഞ്ഞു. പരിപാടിയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കളുമായി പ്രത്യേകം ബോധവത്കരണം നടത്തി.
സമസ്തയുടെ കീഴിൽ ഇതിനകം 120ഇലധികം സ്ഥാപനങ്ങളിൽ ഫാളില കോഴ്സ് നടന്നുകൊണ്ടിരിക്കുന്നുണ്ട്. ബിടിക് കോളേജിൽ ഇനി ഏതാനും സീറ്റുകളാണ് ഫാളില കോഴ്‌സിൽ ബാക്കിയുള്ളത്.
ജാബിർ ഹുദവി, ഫാത്തിമത്ത് സഹ്‌ല വഫിയ്യ എന്നിവരാണ് നിലവിലെ ഫാക്കൽറ്റിക്സ്. കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും ക്ളാസുകൾ നൽകുക.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ