കാഞ്ഞങ്ങാട് : ജില്ലയിലെ വിവിധ മേഖലകളിലെ കോൺഗ്രസ്സ് അനുഭാവികൾ ചേർന്ന് രൂപീകരിച്ച വാട്ട്സാപ്പ് കൂട്ടായ്മയുടെ പ്രഥമ യോഗവും, ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ 50 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേക്ക് മുറിക്കൽ ചടങ്ങും ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ചാരിറ്റി പ്രവർത്തനത്തനങ്ങൾക്ക് മുൻഗണന നൽകുക എന്നതാണ് ഗ്രൂപ്പിന്റെ പ്രഥമ ലക്ഷ്യം.
" പ്രോഗ്രസീവ് ചാരിറ്റി വാട്ട്‌സാപ്പ് ഗ്രൂപ്പ് " എന്ന പേര് ഡി.സി.സി പ്രസിഡണ്ട് ഔദ്യോഗിമായി പ്രഖ്യാപിച്ചു. ലോഗോ പ്രകാശനം കെ.പി.സി.സി സെക്രട്ടറി എം.അസിനാർ നിർവ്വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം.അസിനാറിനും, കെ.പി.സി.സി.എക്സിക്യൂട്ടീവ് അംഗം കെ.വി.ഗംഗാധരനും സ്വീകരണവും നൽകി.
കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
ഗ്രൂപ്പ് അഡ്മിൻമാരായ വി.ആർ.വിദ്യാസാഗർ, സി.രാജൻ പെരിയ, സുകുമാരൻ പൂച്ചക്കാട്, നേതാക്കളായ സി.വി.ജെയിംസ്, സാജിദ് മൗവ്വൽ, ഡി.വി.ബാലകൃഷ്ണൻ, എ. വാസുദേവൻ, നോയൽ ടോം ജോസഫ്, വി.വി.നിഷാന്ത്, രാജേഷ് പളളിക്കര, അഡ്വ.രാമചന്ദ്രൻ, കെ.ദിനേശൻ മൂലകണ്ടം, സതീശൻ പരക്കാട്ടിൽ, ബിന്ദു വിജയൻ എന്നിവർ സംസാരിച്ചു. രോഗികളായ നാല് കുടുംബഗങ്ങൾക്ക് മരുന്നുകൾ ചടങ്ങിൽ വിതരണം ചെയ്തു. നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ