പത്തനംതിട്ടയിൽ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പത്തനാപുരം മാങ്കോട് ചാരുവിള വീട്ടില്‍ രാജീവ് -സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. പത്തുവയസായിരുന്നു.
പാമ്പു കടിയേറ്റ ഉടന്‍ തന്നെ രക്ഷിതാക്കള്‍ സമീപത്തെ പ്രാഥമിക ആശുപത്രിയിലെത്തിച്ചു. പിന്നീട് കുട്ടിയെ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
0 Comments