ബംഗാളി നടി മിഷ്തി മുഖർജി അന്തരിച്ചു. 27 വയസ്സായിരുന്നു. വൃക്ക തകരാറിലായതിനെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം. മരണത്തിന് കാരണം കീറ്റോ ഡയറ്റെന്ന് ബന്ധുക്കൾ ആരോപിച്ചു.
മേം കൃഷ്ണ ഹൂം, ലൈഫ് കി തോ ലഗ് ഗയീ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ മിഷ്തി വേഷമിട്ടിട്ടുണ്ട്. നടി ശരീരഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.
കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവൾ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗർഭാഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ലെന്ന് ബന്ധുക്കൾ വാർത്താ കുറിപ്പിൽ പറയുന്നു.
0 Comments