ചെറുവത്തൂർ: കേരളത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇ പ്ലാനറ്റിൻ്റെ ഏറ്റവും പുതിയ ഇലക്ട്രോണിക്സ് & ഹോം അപ്ലയൻസസ് റിട്ടെയിൽ ഷോറും ചെറുവത്തൂരിൽ നാഷണൽ ഹൈവേക്ക് സമീപം പ്രവർത്തനമാരംഭിച്ചു.
കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തനത്തിനായി സംസ്ഥാന - ജില്ല ഭരണകൂടം ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ അനുകൂലിച്ച് കൊണ്ട് വളരെ ലളിതമായി സംഘടിപ്പിച്ച ചടങ്ങിൽ ഇ പ്ലാനറ്റ് ഗ്രൂപ്പ് ചെയർമാൻ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഇ പ്ലാനറ്റ് ഗ്രൂപ്പ് എം ഡി, നിക്ഷാൻ ഇലക്ട്രോണിക്സ്, ഇഹം ഡിജിറ്റൽ മാനേജിംങ് പാർട്ണറുമായ എം എം വി മൊയ്തു, ഇ പ്ലാനറ്റ് ഗ്രൂപ്പ് ഡയറക്ടർമാരായ ഫൈസൽ കെ പി, നിക്ഷാൻ അഹമ്മദ്, അഷ്കർ അലി, മുഹമ്മദ് കുഞ്ഞി, ജലീൽ ഷൗക്കത്തലി, ഇൻഡ്യ ടവർ എം ഡി ടി.സി റഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.
ഗുണമേന്മയും വിലക്കുറവും ബലാബലം മത്സരിക്കുന്ന ഉല്പന്നങ്ങളോടു കൂടിയാണ് ഇ പ്ലാനറ്റ് ചെറുവത്തൂരിൽ മാന്യ ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തത്.
പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള ഈ പ്ലാനറ്റിൽ നിന്നുമുള്ള ഷോപ്പിംഗ് ചെറുവത്തൂരുക്കാർക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരിക്കുമെന്ന് ഇ പ്ലാനറ്റ് ഗ്രൂപ്പ് ഡയറക്ടേഴ്സ് അഭിപ്രായപ്പെട്ടു.
0 Comments