കാഞ്ഞങ്ങാട്ടെ വ്യാപാര സ്ഥാപന നിയന്ത്രണം ; എതിർപ്പുമായി വ്യാപാരികൾ

കാഞ്ഞങ്ങാട്ടെ വ്യാപാര സ്ഥാപന നിയന്ത്രണം ; എതിർപ്പുമായി വ്യാപാരികൾ

 

കാഞ്ഞങ്ങാട്: കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി കോവിഡ് രോഗ വ്യാപനം വളരെയധികം നിയന്ത്രണ വിധേയമായി കൊണ്ടിരിക്കുന്ന  നഗരസഭയിൽ, വ്യാപാരികളോട് ആലോചിക്കാതെ ഏകപക്ഷീയമായി വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ. തീരമാനത്തിൽ അസോസിയേഷൻ  പ്രതിഷേധിച്ചു. . പ്രവർത്തന സമയം കുറച്ചതിലൂടെ നഗരത്തിലെ തിരക്ക് വർദ്ധിക്കുവാനും രോഗവ്യാപനത്തിനും മാത്രമേ സാഹചര്യമൊരുക്കുവെന്നും.  തീരുമാനം പുന:പരിശോധിക്കണമെന്നും  അല്ലാത്ത പക്ഷം മറ്റ് സമര പരിപാടികളിലേക്ക് നീങ്ങുമെന്നും കാഞ്ഞങ്ങാട്ട് ചേർന്ന ചേർന്ന സെക്രട്ടറിയേറ്റ് യോഗം മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments