കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ബിജെപി ഐടിസെൽ നേതാവ് അറസ്റ്റിൽ

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ബിജെപി ഐടിസെൽ നേതാവ് അറസ്റ്റിൽ

ആലത്തൂർ: സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ബിജെപി ഐടിസെൽ കോ-ഓർഡിനേറ്റർ പിടിയിൽ. ബിജെപി ആലത്തൂർ മണ്ഡലം ഐടി സെൽ കോ-ഓർഡിനേറ്ററായ പെരുങ്കുളം സ്വദേശി മുരളിയാണ് പിടിയിലായത്.


സിഐ ബോബിൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുരളിയെ അറസ്റ്റ് ചെയ്തത്. പാലക്കാട് എസ്പിയുടെ നിർദ്ദേശത്തെത്തുടർന്ന് നടത്തിയ റെയ്ഡിനെത്തുടർന്നാണ് അറസ്റ്റ്. കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിന് സംസ്ഥാന പോലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.


പ്രതിയിൽ നിന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഫോൺ പോലീസ് പിടിച്ചെടുത്തു. ഇയാൾക്കെതിരെ ഐടിആക്ട് 67 ബി പ്രകാരം പോലീസ് കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.


Post a Comment

0 Comments