തിരുവനന്തപുരം: ശ്രീലക്ഷ്മി അറക്കലിന് എതിരെ സൈബര്‍ പോലീസ് കേസ് എടുത്തു. യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാണ് കണ്ണൂര്‍ സ്വദേശിനി ആയ ശ്രിലക്ഷ്മി അറക്കലിന് എതിരെ സൈബര്‍ പോലീസ് കേസെടുത്തത്. മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയിലാണ് സൈബര്‍ പോലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.
യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതിയിലേക്ക് നയിച്ച് സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്ന് പരാതിയില്‍ പറയുന്നു. ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകളുടെയും വീഡിയോകളുടെയും വിവരങ്ങളും ലിങ്കുകളും പരാതിയിലുണ്ട്.
0 Comments