ക്ഷേത്രത്തിലേയ്ക്കുള്ള നടപ്പാതയ്ക്ക് പള്ളിയുടെ സ്ഥലം സൗജന്യമായി വിട്ടുനല്‍കി മഹല്ല് കമ്മറ്റി

ക്ഷേത്രത്തിലേയ്ക്കുള്ള നടപ്പാതയ്ക്ക് പള്ളിയുടെ സ്ഥലം സൗജന്യമായി വിട്ടുനല്‍കി മഹല്ല് കമ്മറ്റി

ക്ഷേത്രത്തിലേക്ക് വഴി നിര്‍മിക്കുന്നതിനായി പള്ളിയുടെ സ്ഥലം സൗജന്യമായി വിട്ടു നല്‍കി മഹല്ല് കമ്മറ്റി. മുതുവല്ലൂര്‍ കോഴിക്കോടന്‍ മൂച്ചിത്തടം ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴിയാണ് പള്ളി വക സ്ഥലത്തിലൂടെ യാഥാര്‍ഥ്യമായത്.


ഒരു മീറ്ററിലധികം വീതിയിലാണ് 110 മീറ്റര്‍ കോണ്‍ക്രീറ്റ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്. പരതക്കാട് ജുമുഅത്ത് പള്ളികമ്മറ്റി പഞ്ചായത്തിന് സ്ഥലം കൈമാറുകയും പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും നടപ്പാത നിര്‍മ്മിക്കുകയുമായിരുന്നു. വഴി യാഥാര്‍ഥ്യമായതോടെ പ്രദേശത്തു തന്നെയുള്ള കോളനി വാസികള്‍ക്കും ആശ്വാസമായി, ക്ഷേത്രത്തോട് ചേര്‍ന്നുള്ള കോളനിയിലേക്കും കൂടിയുള്ളതായി പുതിയ വഴി.

Post a Comment

0 Comments