സ്ത്രീവിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളിക്ക് എതിരെ പൊലീസ് കേസെടുത്തു

സ്ത്രീവിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളിക്ക് എതിരെ പൊലീസ് കേസെടുത്തു

 


തിരുവനന്തപുരം: സോളാര്‍ കേസ് പ്രതിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തൈ, വിഷയത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. 


ആത്മാഭിമാനമുള്ള സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ഒന്നുങ്കില്‍ മരിക്കും അല്ലെങ്കില്‍ പിന്നീടത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന പരാമര്‍ശത്തിന് എതിരെയാണ് കേസ്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് വഞ്ചനാദിനം ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുല്ലപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്. 


തന്നെ അപമാനിച്ചു എന്ന് കാണിച്ച് സോളാര്‍ കേസിലെ പ്രതിയായ സ്ത്രീ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. മുല്ലപ്പള്ളിക്ക് എതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ലോക്താന്ത്രിക് ജനതാതള്‍ നേതാവ് സലീം മടവൂര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. 

Post a Comment

0 Comments