കോഴിക്കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ചു ; പ്രതിക്കായി തെരച്ചില്‍

കോഴിക്കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ചു ; പ്രതിക്കായി തെരച്ചില്‍

കോഴിക്കോട് : കോഴിക്കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ചു. ഉണ്ണികുളം പഞ്ചായത്തിലെ എകലൂരില്‍ ആറു വയസ്സുകാരിയെയാണ് പീഡനത്തിന് ഇരയാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടി ആരോഗ്യനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. 


ബുധനാഴ്ചയാണ് സംഭവം. മാളുര്‍മ്മല്‍ ക്വാറിയില്‍ ജോലി ചെയ്യുന്നവരുടെ കുട്ടിയെയാണ് പീഡിപ്പിച്ചത്. ക്വാറിക്ക് അടുത്താണ് ഇവര്‍ താമസിക്കുന്നത്.  സംഭവ സമയത്ത് രണ്ട് ചെറിയ ആണ്‍കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments