കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ബാഫഖി തങ്ങൾ ഇസ്ലാമിക് സെൻ്ററിന് കീഴിൽ പ്രവർത്തിക്കുന്ന ബിടിക് സമസ്ത വുമൺസ് ഇസ്ലാമിക് ആർട്സ് കോളേജ് ഓഫീസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. പുതിയ കാലത്ത് ധാർമികാന്തരീക്ഷത്തിൽ സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് ചെയർമാൻ ഹബീബ് കൂളിക്കാട് അധ്യക്ഷനായി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ആക്ടിങ് പ്രസിഡൻ്റ് എ.ഹമീദ് ഹാജി, ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, കോളേജ് പ്രിൻസിപ്പൾ ജാബിർ ഹുദവി തൃക്കരിപ്പൂർ, ട്രഷറർ ശറഫുദ്ദീൻ ബെസ്റ്റ് ഇന്ത്യ, വൈസ് ചെയർമാൻമാരായ മുഹമ്മദ് കുഞ്ഞി സി.എച്ച്, മഹല്ല് പ്രസിഡൻ്റ് ബശീർ മാട്ടുമ്മൽ, ട്രഷറർ വൺ ഫോർ അബ്ദു റഹ്മാൻ, സുബൈർ സി.പി, ഇർഷാദ്.സി.കെ, ജംഷീദ് കുന്നുമ്മൽ, ഹാരിസ്.സി.എം, അനസ് കൂളിക്കാട്, സിയാദ്.കെ.യു, ഇഖ്ബാൽ.എം.ജി, മുഹമ്മദ്, ഇസ്മാഈൽ, ആരിഫ് മൊയ്തു തുടങ്ങിയവർ സംബന്ധിച്ചു.
കോളേജ് വൈസ് ചെയർമാൻ കെ.യു.ദാവൂദ് സ്വാഗതവും ജനറൽ കൺവീനർ കണ്ടത്തിൽ അബ്ദു റഹ്മാൻ നന്ദിയും പറഞ്ഞു.

0 Comments