കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയത്തിലേക്ക്; പരീക്ഷിച്ച അഞ്ച് പേരിലും പാര്‍ശ്വഫലങ്ങളില്ല

കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയത്തിലേക്ക്; പരീക്ഷിച്ച അഞ്ച് പേരിലും പാര്‍ശ്വഫലങ്ങളില്ല

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയത്തിലേക്കെന്ന് സൂചന. ഭാരത് ബയോടെക്കിന്‍െ്‌റ വാക്‌സിന്‍ പരീക്ഷണാര്‍ത്ഥം നല്‍കിയ അഞ്ച് വോളന്‍്‌റിയര്‍മാര്‍ക്ക് ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഗുജറാത്തിലെ സോല സിവില്‍ ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമാക്കി. കോവിഡ് വാക്‌സിനായ കോവാക്‌സിന്‍െ്‌റ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണമാണ് ഭാരത് ബയോടെക്കിന്‍െ്‌റ നേതൃത്വത്തില്‍ സോല ആശുപത്രിയില്‍ നടക്കുന്നത്.


ഒരു വനിത ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 28 ദിവസത്തിന് ശേഷം ഇവര്‍ക്ക് രണ്ടാം ഡോസ് നല്‍കുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പറൂല്‍ ഭട്ട് വ്യക്തമാക്കി. ഇവര്‍ക്കാക്കും ഇതുവരെ യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭാരത് ബയോടെക്, ഐ.സി.എം.ആറുമായി സഹകരിച്ചാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. അടുത്ത ഘട്ടത്തില്‍ രാജ്യത്തിന്‍െ്‌റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26000 വോളന്‍്‌റിയര്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കും.


ആദ്യഘട്ടത്തില്‍ മൃഗങ്ങളിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. സുരക്ഷയും രോഗപ്രതിരോധ ശക്തിയും പരീക്ഷിക്കുന്നതിനാണ് മൃഗങ്ങളിലെ പരീക്ഷണം. അടുത്ത ഘട്ടത്തില്‍ മനുഷ്യരില്‍ പരീക്ഷിച്ചു. മനുഷ്യരിലെ പരീക്ഷണത്തിന്‍െ്‌റ രണ്ടാം ഘട്ടത്തില്‍ രോഗപ്രതിരോധ ശക്തിയും എത്ര ഡോസില്‍ മരുന്ന് നല്‍കണമെന്നതും പരീക്ഷിച്ചു. അടുത്തഘട്ടത്തില്‍ എത്രമാത്രം അണുബാധയും മറ്റ് ഗുരുതരമായ രോഗങ്ങളും വാക്‌സിന്‍ തടയുന്നു എന്നാണ് നോക്കുന്നത്.


കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ 130 കേന്ദ്രങ്ങളിലൊന്നാണ് അഹമ്മദാബാദിലെ സോല ആശുപത്രി. യു.എസ് കമ്പനിയായ ഫൈസര്‍ നിര്‍മ്മിക്കുന്ന വാക്‌സിനും മോഡേണയുടെ വാക്‌സിനും റഷ്യയുടെ സ്പുട്‌നിക് വാക്‌സിനുമാണ് കോവിഡിനെതിരെ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇവ മൂന്നും 95 ശതമാനം ഫലപ്രാപ്തി കാണിച്ചിരുന്നു.

Post a Comment

0 Comments