സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇ ഡി പരിശോധന

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇ ഡി പരിശോധന

 


മലപ്പുറം | സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‌റെ പരിശോധന . പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാമിന്റെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുന്നുണ്ട്. മലപ്പുറം മഞ്ചേരിയിലെ വീട്ടിലെത്തിയാണ് അധികൃതരുടെ പരിശോധന.


ഇതിന് പുറമെ ദേശീയ സെക്രട്ടറിയായ നസറുദീന്‍ എളമരത്തിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. മലപ്പുറം വാഴക്കാട് എളമരത്തുള്ള വീട്ടിലാണ് പരിശോധന.


കൂടാതെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കരമന അഷ്റഫ് മൗലവിയുടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നു. പൂന്തുറയിലെ വീട്ടില്‍ കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

Post a Comment

0 Comments