പാറ്റ്ന: തന്നെ ഒഴിവാക്കി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ കാമുകന്റെ ഭാര്യയുടെ കണ്ണില്‍ യുവതി സൂപ്പര്‍ ഗ്ലു ഒഴിച്ചു. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. രാത്രി മുറിയില്‍ അതിക്രമിച്ചുകയറിയ യുവതി കാമുകന്റെ ഭാര്യയുടെ മുടിമുറിച്ചുകളഞ്ഞ ശേഷമാണ് കണ്ണില്‍ സൂപ്പര്‍ ഗ്ലൂ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ സമീപത്തെ സാദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തന്റെ കാമുകനായ ഗോപാല്‍ റാം മറ്റൊരു വിവാഹം കഴിച്ചതില്‍ പെണ്‍കുട്ടി വലിയ ദേഷ്യത്തിലായിരുന്നു. ഡിസംബര്‍ ഒന്നിനായിരുന്നു കാമുകന്റെ വിവാഹം. ശേഖ്പൂര്‍ സ്വദേശിനിയാണ് വധു. വിവാഹശേഷം ഇരുവരും വരന്റെ വീട്ടിലെത്തി. ഗോപാലിന്റെ സഹോദരിയും യുവതിയും സുഹൃത്തുക്കളാണ്. ഈ സൗഹൃദം നടിച്ചാണ് യുവതി ഗോപാലിന്റെ വീട്ടിലെത്തിയത്. എല്ലാവരും ഉറങ്ങി എന്ന ഉറപ്പാക്കിയ ശേഷം യുവതി ശേഖറിന്റെ മുറിയില്‍ കയറി ഭാര്യയുടെ മുടി മുറിച്ച് കണ്ണില്‍ ഫെവിക്വിക്ക് ഒഴിക്കുകയായിരുന്നു.
കണ്ണ് നീറിയതിനെ തുടര്‍ന്ന് ഉറക്കെ നിലവിളിച്ചതോടെ എല്ലാവരും ഉണര്‍ന്നു. ഇതിനിടെ മുറിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ വീട്ടുകാര്‍ പിടികൂടി. യുവതിയെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് പൊലിസിന് കൈമാറുകയും ചെയ്തു.
0 Comments