ദേശീയ പതാക കുത്തനെ തൂക്കി; ഡിവൈഎഫ്‌ഐക്കെതിരെ പരാതിയുമായി യുവമോര്‍ച്ച

ദേശീയ പതാക കുത്തനെ തൂക്കി; ഡിവൈഎഫ്‌ഐക്കെതിരെ പരാതിയുമായി യുവമോര്‍ച്ച

 

പാലക്കാട്: ദേശീയ പതാകയെ അപമാനിച്ചെന്ന് ഡിവൈഎഫ്‌ഐക്കെതിരെ പരാതിയുമായി യുവമോര്‍ച്ച. പാലക്കാട് നഗരസഭാ കാര്യാലയത്തില്‍ ദേശീയ പതാക കുത്തനെ തൂക്കിയെന്ന് ആരോപിച്ച് യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മറ്റി ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കി.


ജയ്ശ്രീറാം ബാനര്‍ വിവാദത്തില്‍ പാലക്കാട് നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. നഗരസഭാ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാകയുടെ ഫ്‌ലക്‌സ് ഉയര്‍ത്തിയായിരുന്നു ഡിവൈഎഫ്‌ഐയുടെ മറുപടി.


അതേസമയം, പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ വിജയാഘോഷത്തിനിടെ ജയശ്രീറാം എന്നെഴുതിയ ബാനര്‍ തൂക്കിയതില്‍ അന്വേഷണം ശക്തമാക്കിയതായി ജില്ലാ പൊലിസ് മേധാവി. നഗരസഭാ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു

Post a Comment

0 Comments