വൈറൽ വീഡിയോയിലെ കുട്ടിയെ മർദിച്ചയാൾ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

വൈറൽ വീഡിയോയിലെ കുട്ടിയെ മർദിച്ചയാൾ അറസ്റ്റിൽ

 

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച വീഡിയോയിലെ കുട്ടികളെ മർദിക്കുന്ന ആളെ പോലീസ് കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാർ (45) ആണ് പിടിയിലായത്. ആറ്റിങ്ങൽ പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കുട്ടികളെ ക്രൂരമായി മർദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേർ രംഗത്തെത്തിയിരുന്നു. അതേത്തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിൽ പോസ്റ്റ് ഇടുകയും ചെയ്തു.

ചിലർ നൽകിയ സൂചനകളിൽ നിന്നാണ് ഇയാളെ മനസ്സിലായത്. തുടർന്ന് സോഷ്യൽ മീഡിയ സെൽ ആറ്റിങ്ങൽ ഡിവൈ എസ് പിക്കും ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും വിവരം കൈമാറുകയായിരുന്നു.

Post a Comment

0 Comments