അജാനൂർ: അജാനൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് അതിഞ്ഞാൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാനം നൽകി വാർഡ് മെമ്പർ ഖാലിദ് അറബിക്കാടത്ത് ഓണാഘോഷത്തോടനുബന്ധിച്ച് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാനവും കിറ്റും വിതരണം ചെയ്തു. വാർഡ് മെമ്പർ മുൻകൈ എടുത്താണ് തൊഴിലാളികൾക്ക് സ്നേഹോപഹാരം നൽകിയത്.
അതിഞ്ഞാലിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ആദ്യ കാല മുസ്ലിം ലീഗ് വനിത പി.കെ പാത്തുങ്ങ സ്നേഹ സമ്മാനദാനം നിർവ്വഹിച്ചു. നാടിൻ്റെ വികസനത്തിലും ശുചിത്വപാലനത്തിലും പങ്കാളികളാകുന്ന തൊഴിലാളികളുടെ സേവനത്തെ ആദരിക്കുന്നതിൻ്റെ ഭാഗവും പങ്കുവെക്കപ്പെടുന്ന സനേഹമാണ് ഈ ഓണസമ്മാനത്തിലൂടെ നൽകിയതെന്ന് വാർഡ് മെമ്പർ പറഞ്ഞു.
ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റുമാരായ തെരുവത്ത് മൂസഹാജി, പി.എം ഫാറൂഖ് ഹാജി, അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സക്രട്ടറി ബശീർ ചിത്താരി, ബ്ളോക്ക് മെമ്പർ പി അബ്ദുൽ കരീം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ് സി.എച്ച് സുലൈമാൻ, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡൻ്റ് സി. കുഞ്ഞാമിന വാർഡ് ട്രഷറർ പി.എം ഫൈസൽ സി.ഡി.എസ് മെമ്പർ സന്ധ്യ, സി.എച്ച് അസൈനാർ പി.എം അഹമ്മദ്, ഫിയാസ് യു വി, തുടങ്ങിയവർ പങ്കെടുത്തു. പ്രിയപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഈ ഓണക്കാലത്ത് ചെറിയൊരു സ്നേഹസമ്മാനം നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വാർഡ് മെമ്പർ.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ