യൂത്ത് ലീഗ് പ്രവര്‍ത്തകന് നേരെ സംഘം ചേര്‍ന്ന് സി.പി.എമ്മുകാരുടെ അക്രമം

LATEST UPDATES

6/recent/ticker-posts

യൂത്ത് ലീഗ് പ്രവര്‍ത്തകന് നേരെ സംഘം ചേര്‍ന്ന് സി.പി.എമ്മുകാരുടെ അക്രമം

 

കാഞ്ഞങ്ങാട് : വാടക കെട്ടിടം അറ്റകുറ്റ പണി എടുപ്പിക്കുന്നതിനിടെ ഉടമസ്ഥനായ യൂത്ത് ലീഗ് പ്രവര്‍ത്തകനെ സി പി എം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിന് സമീപമുള്ള വാടക കെട്ടിടത്തിന്റെ ഉടമസ്ഥനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ മാണിക്കോത്ത് മഡിയനിലെ  കൊത്തിക്കാല്‍ ശാഹുലിനെയാണ് യാതൊരു പ്രകോപനവുമില്ലാതെ

പത്തോളം സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാവിലെ പത്ത് മണിക്ക് കമ്പി കൊണ്ടാണ് ഒരു സംഘം സി.പി.എമുക്കാര്‍ ശാഹുലിന്റെ കഴുത്തില്‍ മുറുക്കി കൊല പ്പെടുത്താന്‍ ശ്രമിച്ചത്. ഭാഗ്യം കൊണ്ടാണ് ശാഹുല്‍ മരിക്കാതെ രക്ഷപ്പെട്ടത്. കഴുത്തിനും കണ്ണിനും ഇരു കൈകള്‍ക്കും സാരമായി പരിക്കേറ്റ ശാഹുലിനെ അജാനൂരിലെ സ്വകാര്യ ആസ്പത്രില്‍ പ്രവേശിപ്പിച്ചു.പരാതി നല്‍കിയ തിനെ തുടര്‍ന്ന്

ഹോസ്ദുഗ് പൊലിസ് അന്വേഷണം തുടങ്ങി. തിര ഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട് ശാഹുല്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അതാണ് സി.പി.എം ആക്രമത്തിന് കാരണമായിരിക്കുന്നത്.

Post a Comment

0 Comments