വെള്ളിയാഴ്‌ച, മേയ് 29, 2026




കാസര്‍കോട്: വിഷം കഴിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നവവധു മരിച്ചു. അമ്പലത്തറ പറക്കളായി ചീറ്റക്കാവിലെ രൂപേഷിന്റെ ഭാര്യ കുറ്റിക്കോല്‍ ബേത്തൂര്‍പാറ വട്ടംതട്ടയിലെ അശ്വതി (25)യാണ്  മരിച്ചത്. മെയ് 18ന് കാസര്‍കോട്ടെ താമസസ്ഥലത്താണ് അശ്വതിയെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയിരുന്നത്. പരിയാരം മെഡിക്കല്‍ കോളേജാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്. ഒരുമാസം മുമ്പാണ് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ നഴ്സായ അശ്വതിയെ രൂപേഷ് വിവാഹം ചെയ്തത്. സംഭവത്തില്‍ കാസര്‍കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ