വാഹനപരിശോധനയ്‌ക്കിടെ എസ് ഐയുടെ കൈ സൈനികന്‍ തല്ലിയൊടിച്ചു

വാഹനപരിശോധനയ്‌ക്കിടെ എസ് ഐയുടെ കൈ സൈനികന്‍ തല്ലിയൊടിച്ചു

 

വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെ തലസ്ഥാന ജില്ലയില്‍ വീണ്ടും ആക്രമണം. നഗരത്തിലെ പൂന്തുറ സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.


പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിലെ വനിതാ പൊലീസുകാരോട് സൈനികന്‍ കെല്‍വിന്‍ വില്‍സ് മോശമായി പെരുമാറുകയും ബഹളം വയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൂന്തുറ സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെത്തി. ഇവരുമായി തര്‍ക്കത്തിനിടെ പൊലീസുകാരെ ആക്രമിച്ച സൈനികന്‍ ഒരു എസ്.ഐയുടെ കൈയൊടിക്കുകയായിരുന്നു.


രണ്ട് എസ്.ഐമാര്‍ക്ക് പരുക്കേ‌റ്റതിനെ തുടര്‍ന്ന് സൈനികന്‍ കെല്‍വിന്‍ വില്‍സിനെ പൊലീസ് അറസ്‌റ്റുചെയ്‌തു. പൊലീസെത്തി അറസ്‌റ്റിനു ശ്രമിക്കവെയാണ് എസ്.ഐമാര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

Post a Comment

0 Comments