സൗത്ത് ചിത്താരി ബീടിക്ക് വിമൻസ് കോളേജ് പ്രവാസി യൂത്ത് സമ്മിറ്റ് സംഘടിപ്പിച്ചു

സൗത്ത് ചിത്താരി ബീടിക്ക് വിമൻസ് കോളേജ് പ്രവാസി യൂത്ത് സമ്മിറ്റ് സംഘടിപ്പിച്ചു

 

കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി ബീടിക്ക് വിമൻസ് കോളേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി യൂത്ത് സമ്മിറ്റ് സംഘടിപ്പിച്ചു. ബംഗ്ലോ-47 ഹാളിൽ നടന്ന പരിപാടി കമ്മിറ്റി ചെയർമാൻ ഹബീബ് കൂളിക്കാട് അധ്യക്ഷതയിൽ അബൂബക്കർ ഫൈസി ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത ട്രൈനർ ശരീഫ് മാസ്റ്റർ തൃക്കരിപ്പൂർ ക്ലാസ്സിന് നേതൃത്വം നൽകി. പെൺകുട്ടികളുടെ ഉന്നമനം,സ്വയം തൊഴിൽ,പാരന്റിങ്,ടീച്ചിങ് തുടങ്ങിയ വ്യത്യസ്ത മേഖലയിൽ ഊന്നിയ വിദ്യാഭ്യാസ പ്രവർത്തനത്തെ അദ്ദേഹം പ്രതിബാധിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദു റസാഖ് ദാരിമി, വൈസ് ചെയർമാൻ ബഷീർ മാട്ടുമ്മൽ,ജോ.കൺവീനർമാരായ ജംഷീദ്‌ കുന്നുമ്മൽ, ഇർഷാദ് സി.കെ എന്നിവർ ആശംസ അറിയിച്ചു. അബ്ദുറഹ്മാൻ കണ്ടത്തിൽ സ്വാഗതവും ട്രഷറർ ഷറഫുദ്ദീൻ ബെസ്റ്റ് ഇന്ത്യ നന്ദിയും പറഞ്ഞു.

Post a Comment

0 Comments