എറണാകുളത്ത് കോവിഡ് രൂക്ഷം, തുടർച്ചയായി ആയിരത്തിലേറെ കേസുകൾ

LATEST UPDATES

6/recent/ticker-posts

എറണാകുളത്ത് കോവിഡ് രൂക്ഷം, തുടർച്ചയായി ആയിരത്തിലേറെ കേസുകൾ

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇന്നും ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ തന്നെ. തുടർച്ചയായ ദിവസങ്ങളിൽ ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയിൽ ഇന്നും 1083 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 814 പേർക്കും കോട്ടയത്ത് 702 പേർക്കും രോ​ഗം സ്ഥിരീകരിച്ചു. 


കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂർ 401, കണ്ണൂർ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസർഗോഡ് 87 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 73 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6339 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 499 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. യുകെയിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. 


കഴിഞ്ഞ 24 മണിക്കൂറിനിടെ 61,066 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,08,377 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,824 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

Post a Comment

0 Comments