നീലേശ്വരം നഗരസഭ കൗൺസിലറും ഐ എൻ എൽ തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായ ശംസുദ്ദീൻ അരിഞ്ചിര സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം

LATEST UPDATES

6/recent/ticker-posts

നീലേശ്വരം നഗരസഭ കൗൺസിലറും ഐ എൻ എൽ തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായ ശംസുദ്ദീൻ അരിഞ്ചിര സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം

നീലേശ്വരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറായി നീലേശ്വരം നഗരസഭ കൗൺസിലറും ഐ എൻ എൽ തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായ ശംസുദ്ദീൻ അരിഞ്ചിരയെ സംസ്ഥാന സർക്കാർ നോമിനേറ്റ് ചെയ്തു. ഹജ്ജ് കമ്മിറ്റിയിൽ മൂന്ന് ഒഴിവുകളുണ്ടായിരുന്നു. കൊണ്ടോട്ടി നഗരസഭയിലെ മുഹമ്മദ് ഷിഹാബുദീൻ, വളാഞ്ചേരി നഗരസഭയിലെ എസ് സജിത എന്നിവരാണ് പുതുതായി അംഗങ്ങളായവർ.


കോട്ടപ്പുറം സ്വദേശിയായ ശംശുദ്ദീൻ അരിഞ്ചിര ഐ എൻ എൽ പ്രതിനിധിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ആനച്ചാൽ വാർഡ് മെമ്പറാണ്.


കൂടാതെ ഐ എൻ എൽ തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി, എൽ ഡി എഫ് നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി വൈസ് ചെയർമാൻ, കോട്ടപ്പുറം ശാഖാ ഐ എൻ എൽ / മില്ലത്ത് സാന്ത്വനം കമ്മിറ്റി ചെയർമാൻ , സേട്ടു സാഹിബ് സാംസ്‌കാരിക കേന്ദ്രം നിർമാണ കമ്മിറ്റി ചെയർമാൻ, നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ് മുഖ്യ രക്ഷാധികാരി,   ആനച്ചാൽ നുസ്രത്തുൽ ഇസ്ലാം അനാഥ അഗതി മന്ദിരം സെക്രട്ടറി, കോട്ടപ്പുറം വാർഡ് ജാഗ്രത കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിലും അരിഞ്ചിര പ്രവർത്തിക്കുന്നുണ്ട്.

Post a Comment

0 Comments