വ്യാഴാഴ്‌ച, ജനുവരി 28, 2021

 

ന്യൂഡൽഹി: രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. രാജ്യത്ത് ഇതുവരെ ജനതികമാറ്റം സംഭവിച്ച 153 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,66 കൊവിഡ് കേസുകളാണ് സ്ഥിരികരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്ത് 147 ജില്ലകളിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറയുന്നു. അതിൽ 18 ഇടത്ത് കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആറ് ജില്ലകളിൽ കഴിഞ്ഞ 21 ദിവസത്തനിടയിലും 21 ഇടങ്ങളിൽ 28 ദിവസമായും ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,666 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,01,193 ആയി ഉയർന്നിരിക്കുകയാണ്. 1,73,740 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,03,73,606 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 14,301 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതുവരെ 16,15,504 പേരാണ് വാക്സിൻ സ്വീകരിച്ചത്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 123 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,53,847 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളിലും കുറവ് അനുഭവപ്പെട്ടിരുന്നു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ