അഭൂതപൂര്‍വ്വമായ ജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി കാസര്‍ഗോഡ് ജില്ലയിലെ ഐശ്വര്യ കേരള യാത്ര

LATEST UPDATES

6/recent/ticker-posts

അഭൂതപൂര്‍വ്വമായ ജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി കാസര്‍ഗോഡ് ജില്ലയിലെ ഐശ്വര്യ കേരള യാത്ര

 

കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസര്‍ഗോഡ് ജില്ലയില്‍ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. ഇന്നലെ കുമ്പളയില്‍ നിന്നു ആരംഭിച്ച യാത്ര ഇന്ന് ജില്ലയിലെ  തൃക്കരിപ്പൂരിലെ അവസാന സ്വീകരണവും ഏറ്റുവാങ്ങി കണ്ണൂര്‍ ജില്ലയിലേക്ക് കടന്നു. സംസ്ഥാനത്തെ അഴിമതി - അക്രമ രാഷ്ട്രീയവും,  കാസര്‍ഗോഡ് ജില്ലയുടെ വികസന മുരടിപ്പും   ഉയര്‍ത്തിക്കൊണ്ട് മുന്നേറിയ യാത്രയില്‍    അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തമാണ് ദൃശ്യമായത്്.  ഇടതുകോട്ടയായ തൃക്കരിപ്പൂരിലടക്കം യാത്രക്ക് ് അഭിവാദ്യമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു.   ഇടതു കോട്ടയിലെ യു.ഡി.എഫിന്റെ ശക്തി പ്രകടനമായി  തൃക്കരിപ്പൂരില്‍  ഐശ്വര്യ കേരള യാത്രക്ക് ലഭിച്ച സ്വീകരണം മാറുകയാരുന്നു. ഇന്ന്  രാവിലെ പെരിയയില്‍ നിന്നും ആരംഭിച്ച യാത്ര കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള സ്വീകരണ യോഗങ്ങളിലുള്ള  വന്‍ ജനപങ്കാളിത്യം കൊണ്ട് ശ്രദ്ധേയമായി. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍  കാസര്‍ഗോഡ് വികസനത്തിന് പ്രത്യേക പാക്കേജ് പ്രഭാകരന്‍ കമ്മിറ്റി റിപ്പാര്‍ട്ട് പ്രകാരം എത്രയും വേഗം നടപ്പാക്കുമെന്നും രണ്ട് മാസത്തിനുള്ളില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്നും രമേശ് ചെന്നിത്തല  ഉറപ്പ് നല്‍കി. അതോടൊപ്പം  പെരിയ കൊലക്കേസിലെ പ്രതികളെ യു.ഡി.എഫ് സര്‍ക്കാര്‍ വന്ന് ഒരു മാസത്തിനുള്ളില്‍ അഴിക്കുള്ളിലാക്കുമെന്നും അദ്ദേഹം   പ്രഖ്യാപിച്ചു.  യാത്രയുടെ കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം പയ്യന്നൂരില്‍ നടന്നു.

Post a Comment

0 Comments