എറണാകുളത്തെ ഫ്ളാറ്റില്‍ പൊലീസ് റെയ്ഡ്; ലക്ഷങ്ങളുടെ മയക്കുമരുന്നുമായി കാസര്‍കോട്ടെ യുവാവും കൊച്ചിയിലെ യുവതിയുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

എറണാകുളത്തെ ഫ്ളാറ്റില്‍ പൊലീസ് റെയ്ഡ്; ലക്ഷങ്ങളുടെ മയക്കുമരുന്നുമായി കാസര്‍കോട്ടെ യുവാവും കൊച്ചിയിലെ യുവതിയുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍

 

കൊച്ചി: രഹസ്യവിവരത്തെ തുടര്‍ന്ന് കൊച്ചിയിലെ ഫ്ളാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ലക്ഷങ്ങളുടെ മയക്കുമരുന്നുമായി കാസര്‍കോട്ടെ യുവാവും കൊച്ചി സ്വദേശിനിയുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയായ സമീര്‍, കൊച്ചി സ്വദേശികളായ അജ്മല്‍ സഫര്‍, ആര്യ എന്നിവരെയാണ് എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് നെറ്റേപാടത്തെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേരും കുടുങ്ങിയത്. 46 ഗ്രാം എം.ഡി.എം.ഐയും ഒന്നര കിലോഗ്രാം ഹാഷിഷ് ഓയിലും 350 ഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്നും പിടികൂടി. മയക്കുമരുന്ന് കടത്ത് തടയുന്നതിനായി കൊച്ചി സിറ്റി പോലീസ് നടപ്പാക്കിയ യോദ്ധാ എന്ന രഹസ്യ വാട്‌സ്ആപ്പ് നമ്പറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയഡ്. പിടിയിലായ സമീര്‍ കൊച്ചിയില്‍ വര്‍ഷങ്ങളായി ഹോട്ടല്‍, സ്റ്റേഷനറി കട നടത്തിവരികയാണ്. ഇതിന്റെ മറവിലാണ് ബംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നും നേരിട്ട് കൊണ്ടുവരുന്ന ലഹരി മരുന്നുകള്‍ മൂന്നംഗ സംഘം വില്‍പ്പന നടത്തിയത്. ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കൊച്ചി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Post a Comment

0 Comments