അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇയിൽ സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് സ്വീകരിച്ചു.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുമുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെയും രാജ്യാന്തരതലത്തിലെയും പൊതുവിഷയങ്ങളും ചർച്ചയായതായാണ് റിപ്പോർട്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ