ബേക്കൽ കോട്ടക്കുന്നിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

LATEST UPDATES

6/recent/ticker-posts

ബേക്കൽ കോട്ടക്കുന്നിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

 

ബേക്കൽ: ബേക്കൽ കോട്ടക്കുന്നിൽ    സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ  സ്വിച്ചോൺ കർമ്മം ഉദുമ എം എൽ എ  കെ  കുഞ്ഞിരാമൻ നിർവ്വഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ലൈറ്റ് അനുവദിച്ചത്. ബേക്കൽ കോട്ട കാണാനെത്തുന്ന നിരവധി സഞ്ചാരികൾ ബസ് കാത്ത് നിൽക്കുന്ന കോട്ടക്കുന്ന് ഇനി പ്രകാശ പൂരിതമാവും. ഇരു വശത്തും ഡി ടി പി സി  നിർമ്മിക്കാനിരിക്കുന്ന പുതിയ ബസ് വെയിറ്റിംഗ് ഷെൽട്ടറുകൾക്കും കൂടി വെളിച്ചം ലഭിക്കുന്ന രീതിയിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.


പള്ളിക്കര ഗ്രാമ പഞ്ചായത്തംഗം കെ. അബ്ദുല്ല ഹാജി, DTPC/BRDC മാനേജർ സുനിൽ കുമാർ, ബേക്കൽ ടൂറിസം ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സൈഫുദ്ദീൻ കളനാട് എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments