ഇസ്ഹാഖ് ഹാജി സ്മാരക ഫുട്‌ബോൾ ടൂർണമെന്റ് ഫെബ്രുവരി 27,28 തീയതികളിൽ

LATEST UPDATES

6/recent/ticker-posts

ഇസ്ഹാഖ് ഹാജി സ്മാരക ഫുട്‌ബോൾ ടൂർണമെന്റ് ഫെബ്രുവരി 27,28 തീയതികളിൽ

 

ചിത്താരി: ചിത്താരി മേഖലയിലെ  മുസ്ലിം ലീഗിന്റെ നിറസാനിധ്യവും ആത്മാർത്ഥയുടെ പര്യായമായിരുന്ന മർഹൂം ഇസഹാക്ക് ഹാജിയുടെ നാമധേയത്തിൽ എം.എസ്.എഫ് വി.പി റോഡ് ശാഖ കമ്മിറ്റി ഫെബ്രുവരി 27,28 ശനി,ഞായർ ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ഫൈവ്‌സ്  ഫുട്ബോൾ ടൂർണ്ണമെന്റിന്റെ  പോസ്റ്റർ പ്രകാശനം    മുൻ യൂത്ത് ലീഗിന്റെ ഭാരവാഹിയും പ്രവാസിയുമായ   ബഷീർ കുശാൽ നിർവഹിച്ചു.  ഹാരിസ് കുന്നുമ്മലിന്റെ വസതിയിൽ ചേർന്ന യോഗം എം എസ് എഫ്  ശാഖ പ്രസിഡന്റ് സജ്‌മൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സി.കെ ഇർഷാദ്, ജംഷീദ്‌ കുന്നുമ്മൽ, കെഎംസിസി നേതാക്കളായ മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ, ഹനീഫ കുളത്തിങ്കാൽ, യൂത്ത് ലീഗ് ശാഖ ഭാരവാഹികളായ അബ്ദുള്ള എം,മുനവ്വിർ സി എം, സുഹൈൽ കെ, ജുനൈദ് കെ, അഷറഫ് കെ എം,സിയാദ് കെ.യു,ഷഹീർ, ഷാഹിർ, ബഷീർ കുന്നുമ്മൽ, യൂസഫ് എന്നിവർ സംബന്ധിച്ചു. അജ്മൽ സ്വാഗതവും  ഷാമിൽ നന്ദിയും  പറഞ്ഞു.

Post a Comment

0 Comments