ചിത്താരിയിൽ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 

കാഞ്ഞങ്ങാട്: ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ബേക്കല്‍ പുതിയവളപ്പ് കടപ്പുറം സ്വദേശി വിനോദ് (31) ആണ് മരിച്ചത്. അവിവാഹിതനാണ്. 


ഇന്നലെ രാത്രി 10ഓടെ ചിത്താരി പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. ഇടിച്ച ടാങ്കര്‍ ലോറി നിര്‍ത്താതെ പോയി. പെട്രോള്‍ പമ്പിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യത്തില്‍ നിന്നും വാഹനം തിരിച്ചറിഞ്ഞ പോലിസ് പള്ളിക്കര കല്ലിങ്കാലില്‍ വച്ച് ടാങ്കര്‍ ലോറി പിടികൂടി. മത്സ്യ തൊഴിലാളിയായ വിനോദ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലേക്ക് സുഹൃത്തായ സുബേഷിനെ കൂട്ടി കൊണ്ടുവരാന്‍ ബൈക്കില്‍ പോകവെയായിരുന്നു അപകടം. ബാലകൃഷ്ണന്‍-ശോഭ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റീന, റീത്ത ഹൊസ്ദുര്‍ഗ് പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

0 Comments