ഉമ്മാസ് മെംബേർസ് ഫുട്‌ബോൾ പ്രീമിയർ ലീഗ്‌ ഫെബ്രുവരി 23ന്

LATEST UPDATES

6/recent/ticker-posts

ഉമ്മാസ് മെംബേർസ് ഫുട്‌ബോൾ പ്രീമിയർ ലീഗ്‌ ഫെബ്രുവരി 23ന്

കാസറഗോഡ് : കലാകാരന്മാരുടെ സംഘടനയായ ഉത്തരമലബാർ മാപ്പിള ആർട്സ് സൊസൈറ്റി ഉമ്മാസ് കാസറഗോടിന്റെ  നൂറോളം കലാകാരന്മാർ ജേഴ്‌സിയണിയുന്ന മാസി ട്രോഫിക് വേണ്ടിയുള്ള ഉമ്മാസ് ഫുട്‌ബോൾ പ്രീമിയർ ലീഗ്‌ സീസൺ വൺ ഫെബ്രുവരി 23ന് ഉദുമ പള്ളം കിക്ക് ഓഫ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും . ഉമ്മാസ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കത്തിന്റെ അദ്യക്ഷതയിൽ ഉദുമ കാപ്പിൽ സനാബിൽ ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം കാപ്പിൽ കെ ബീ എം ഷരീഫ് ഉത്ഘാടനം ചെയ്തു .ചടങ്ങിൽ ഉദുമ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഹാരിസ് അങ്കക്കളരി ,ഇസ്മയിൽ തളങ്കര,സി വി മുഹമ്മദ് ചിത്താരി ,സലീം ബേക്കൽ ,ഖാലിദ് പള്ളിപ്പുഴ ,ഷാഫി പള്ളിപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.

  കമ്മിറ്റി അംഗങ്ങളായി 

ചെയർമാൻ അബ്ദുള്ള ഉദുമ ,വൈസ് ചെയർമാൻ സലാം കൈനോത്ത് ,ഹനീഫ് ഉദുമ കൺവീനർ സലാം കലാസാഗർ ,ജോയിൻ കൺവീനർമാർ അനൂപ് മേൽപറമ്പ് ,ശാക്കിർ ഉദുമ ,ബക്കർഷ ,ട്രെഷറർ നിസാർ ബദിര എന്നിവരെ യോഗം തിരഞ്ഞെടുത്തു .ഉമ്മാസ് ജനറൽ സെക്രട്ടറി മൻസൂർ  കാഞ്ഞങ്ങാട് സ്വാഗതവും ട്രെഷറർ ആദിൽ അത്തു നന്ദിയും പറഞ്ഞു .

Post a Comment

0 Comments