കത്തുവ ഫണ്ട് തട്ടിപ്പ്: പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരേ കേസെടുത്തു; കേസെടുത്തത്​ രാഷ്​ട്രീയ പ്രേരിതമായെന്ന്​ പി കെ ഫിറോസ്

LATEST UPDATES

6/recent/ticker-posts

കത്തുവ ഫണ്ട് തട്ടിപ്പ്: പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരേ കേസെടുത്തു; കേസെടുത്തത്​ രാഷ്​ട്രീയ പ്രേരിതമായെന്ന്​ പി കെ ഫിറോസ്

 

കോഴിക്കോട്:  കത്തുവ ഫണ്ട് തട്ടിപ്പിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനും ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിനുമെതിരേ കേസെടുത്തു. മുൻ യൂത്ത് ലീഗ് നേതാവ് കൂടിയായ യൂസഫ് പടനിലത്തിന്റെ പരാതിയിൽ കുന്ദമംഗലം പൊലീസാണ് കേസെടുത്തത്.  ഐപിസി 420 പ്രകാരമാണ് കേസെടുത്തത്. പൊലീസ്​ തനിക്കെതിരെ കേസെടുത്തത്​ രാഷ്​ട്രീയ പ്രേരിതമായെന്ന്​ പി കെ ഫിറോസ് പ്രതികരിച്ചു.


കേസിൽ സി കെ  സുബൈറാണ് ഒന്നാം പ്രതി. കത്തുവ, ഉന്നാവോ പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് നിയമസഹായം നൽകുന്നതിനായി ഏകദിന ഫണ്ട് സമാഹരണം നടത്താൻ 2018 ഏപ്രിൽ 19,20 തീയതികളിൽ സി കെ സുബൈർ പത്രത്തിൽ പരസ്യം കൊടുത്ത് പണം പിരിച്ചുവെന്നാണ് കേസ്. കോഴിക്കോട് പഞ്ചാബ്  നാഷണൽ ബാങ്കിന്റെ അക്കൗണ്ടിലൂടെ ഒരു കോടിയോളം രൂപ പിരിച്ചെടുത്തത് വകമാറ്റി ചെലവഴിച്ചുവെന്നും 15 ലക്ഷം രൂപ രണ്ടാം പ്രതിയായ പി കെ ഫിറോസ് മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് വഞ്ചിച്ചുവെന്നുമാണ് കേസ്.


സി.പി.എമ്മിന്​ താനും യൂത്ത്​ ലീഗുമുണ്ടാക്കിയ തലവേദനകൾ പരി​ഗണിക്കുമ്പോൾ അവർ നൽകുന്ന ഏറ്റവും ചെറിയ ശിക്ഷയാണ് കേസെന്നും ഫിറോസ് പറഞ്ഞു.പാർട്ടിക്ക്​ തലവേദനയുണ്ടാക്കുന്നവരെ ഇല്ലാതാക്കുന്നതാണ്​ സിപിഎമ്മിൻറെ പതിവ്​. അങ്ങനെ നോക്കുമ്പോൾ അവർ തനിക്ക്​ നൽകാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണ്​ ഈ കേസെന്നും അദ്ദേഹം പ്രതികരിച്ചു.

Post a Comment

0 Comments