കള്ളാർ പഞ്ചായത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ്; വധുവിനും വരനുമുൾപ്പെടെ 55 പേർക്ക് കോവിഡ്

LATEST UPDATES

6/recent/ticker-posts

കള്ളാർ പഞ്ചായത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ്; വധുവിനും വരനുമുൾപ്പെടെ 55 പേർക്ക് കോവിഡ്

 

കാഞ്ഞങ്ങാട്: കള്ളാർ പഞ്ചായത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ്. വധുവരന്മാർ ഉൾപ്പെടെ 55 പേർക്കാണ്  രോഗം  സ്ഥിരീകരിച്ചത്. ഇവരെ ഉക്കിനടുക്ക ഗവ: മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പതിമൂന്നാം വാർഡ് വാർഡിലെ ചീമുള്ള് കോളണിയിലെ   ഭൂരിഭാഗം ആളുകൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പാണ് കല്യാണ ചടങ്ങ് നടന്നത്. സംശയത്തെ തുടർന്ന് ആദ്യം ആൻ്റിജൻ പരിശോധനയാണ് നടത്തിയത്. തുടർന്ന് നടത്തിയ ആർ. ടി -  പി. സി. ആർ പരിശോധനയിലാണ്  സ്ഥിരീകരിച്ചത്. പ്രദേശത്ത്  ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments