ചെറുവത്തൂർ ഇ പ്ലാനറ്റിൽ കള്ളൻ കയറി; ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്ക് സാധനങ്ങൾ മോഷ്ടിച്ചു

LATEST UPDATES

6/recent/ticker-posts

ചെറുവത്തൂർ ഇ പ്ലാനറ്റിൽ കള്ളൻ കയറി; ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്ക് സാധനങ്ങൾ മോഷ്ടിച്ചു

 

ചെറുവത്തുർ: ചെറുവത്തുർ ടൗണിലുള്ള ഇ പ്ലാനറ്റിന്റെ ഷോറൂമിൽ കള്ളൻ കയറി ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്ക് സാധനങ്ങൾ മോഷ്ടിച്ചു. ഇന്നലെ രാത്രി 12.30 ടെയാണ് പിറക് വശത്തുള്ള ചുമർ തുരന്നാണ് കള്ളൻ അകത്ത് കടന്നത്. ലാപ്ടോപ്, മൊബൈൽ ഫോൺ, ട്രിമ്മർ, സ്പീക്കർ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് കള്ളൻ മോഷ്ടിച്ചത്. അലാറം കേട്ട് മോഷ്ടാവ്  ഓടി രക്ഷപ്പെടുകയായിരുന്നു. നീല നിറത്തിലുള്ള ബനിയൻ ധരിച്ച മോഷ്ടാവ് മുഖം മറച്ചിട്ടുണ്ട്. ചന്തേര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments