സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത ; ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത ; ഇടിമിന്നല്‍ മുന്നറിയിപ്പ്

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 


കൊച്ചിയില്‍ ഇന്നലെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വേനല്‍ മഴ പെയ്തു. വൈകീട്ട് ആറോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തത്. ജില്ലയില്‍ വരുംദിവസങ്ങളിലും ചെറിയ തോതില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. 


അടുത്തമാസം ആദ്യത്തോടെ വേനല്‍ മഴ സജീവമാകുമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 30 ന് ഇടിയോടുകൂടിയ മഴ പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണസ്ഥാപനമായ മെറ്റ്ബീറ്റ് വെതറിലെ വിദഗ്ധര്‍ പറയുന്നു. 

Post a Comment

0 Comments