മെയ് 1 മുതൽ 18 വയസ്സ് കഴിഞ്ഞവർക്കും വാക്സിൻ എടുക്കാമെന്നാണ് കേന്ദ്രം

LATEST UPDATES

6/recent/ticker-posts

മെയ് 1 മുതൽ 18 വയസ്സ് കഴിഞ്ഞവർക്കും വാക്സിൻ എടുക്കാമെന്നാണ് കേന്ദ്രം

കൊവിഡ് രാജ്യത്ത് ഭീതി ഉയർത്തി വർധിക്കുന്ന സാഹചര്യത്തിൽ നിർണ്ണായക നീക്കവുമായി കേന്ദ്രം. 18 വയസ്സ് കഴിഞ്ഞവർക്കും വാക്സിൻ എടുക്കാം എന്ന തീരുമാനമാണ് കേന്ദ്രം എടുത്തിരിക്കുന്നത്. മെയ് 1 മുതൽ 18 വയസ്സ് കഴിഞ്ഞവർക്കും വാക്സിൻ എടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. മൂന്നാംഘട്ടത്തിൽ വാക്സിൻ വിതരണം ഉദാരമാക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. പൊതു വിപണിയിലും വാക്സിൻ ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.


അതേസമയം കൊവിഡ് കുതിപ്പ് തുടരുന്നതിനിടെ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 9 മണി മുതൽ രാവിലെ അഞ്ചു മണി വരെയാണ് കർഫ്യൂ.

Post a Comment

0 Comments