ഡി.വൈ.എഫ്.ഐ തറ പൊളിച്ച സംഭവം; റവന്യു മന്ത്രി നയം വ്യക്തമാക്കണം: പി.വി സുരേഷ്

LATEST UPDATES

6/recent/ticker-posts

ഡി.വൈ.എഫ്.ഐ തറ പൊളിച്ച സംഭവം; റവന്യു മന്ത്രി നയം വ്യക്തമാക്കണം: പി.വി സുരേഷ്

 

കാഞ്ഞങ്ങാട്: നിര്‍മാണത്തിലിരിക്കുന്ന ഇട്ടമ്മലിലെ എം.കെ റാസിഖിന്റെ വീടിന്റെ തറ പൊളിച്ച സംഭവത്തില്‍ ജില്ലകരനായ റവന്യു മന്ത്രി ഇ ചന്ദ്ര ശേഖരന്‍ നയം വ്യക്തമാക്കണമെന്ന് യു.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാര്‍ഥി പി.വി സുരേഷ് പറഞ്ഞു. ഇടമ്മലിലെ എം.കെ റാസിഖി ന്റെ വീടിന്റെ തകര്‍ന്ന തറ സന്ദര്‍ശിച്ചാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. സി.പി.എമുകാര്‍ പണം കൊടുത്താല്‍ ഏത് നിയമ ലംഘനത്തിനും കൂട്ടു നില്‍ക്കും. തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയില്ലായെന്ന പേരില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറ തകര്‍ക്കുന്നത് ഏത് തരം സംസ്‌കാരമാണെന്നും സു രേഷ് ചോദിച്ചു. നിയമം കാറ്റില്‍ പറത്തി സി.പി.എമുകാരാണ് വീടെടുക്കുന്നതെങ്കില്‍ അതിന് സി.പി.എം നിയന്ത്രണത്തിലുള്ള അജാനൂര്‍ പഞ്ചായത്ത് മിണ്ടാറില്ലെന്നും സു രേഷ് കൂട്ടി ചേര്‍ത്തു. എം.കെ റാസിഖിന്റെ സ ഹോദരന്‍ അഷ്‌റഫ് കൊളവയല്‍, ഗ്രാമ പഞ്ചായത്ത് മെംബര്‍ എസ്.കെ ഹംസ എന്നവരും സു രേഷി ന്റെ കൂ ടെയുണ്ടായിരുന്നു.


Post a Comment

0 Comments