‘പ്രവാചകൻ മുഹമ്മദ് നബിയെ കളിയാക്കി ,ശിവലിംഗത്തെ സെക്‌സ് ടോയി ആയി ഉപമിച്ചു; യുക്തിവാദി ദുബായിൽ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

‘പ്രവാചകൻ മുഹമ്മദ് നബിയെ കളിയാക്കി ,ശിവലിംഗത്തെ സെക്‌സ് ടോയി ആയി ഉപമിച്ചു; യുക്തിവാദി ദുബായിൽ അറസ്റ്റിൽ

 


ദുബായ്: വിശ്വാസത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഖാദര്‍ പുതിയങ്ങാടിയെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തതായി സൂചന. യുക്തിവാദി, സ്വതന്ത്ര ചിന്തകന്‍ എന്ന ലേബലില്‍ പ്രവാചകന്‍ മുഹമ്മദ് നബിയേയും പത്‌നിമാരേയും കളിയാക്കിയെന്ന കേസിലാണ് അറസ്റ്റ് എന്ന് മറുനാടൻ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ അസഭ്യ വാചകങ്ങളോടെ ശിവലിംഗത്തെ ഫേസ്‌ബുക്കില്‍ ചിത്രീകരിച്ച അബ്ദുള്‍ ഖാദര്‍ എന്ന ഖാദര്‍ പുതിയങ്ങാടിയ്‌ക്കെതിരെ ആരോപണങ്ങള്‍ സജീവമായിരുന്നു.


മുസ്ലിങ്ങളെല്ലാം തീവ്രവാദികളും അപരിഷ്‌കൃതരും ആണെന്ന തരത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് എത്തിയിരുന്നു. ചര്‍ച്ചകളില്‍ ഒട്ടും നിലവാരം പുലര്‍ത്താത്ത ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയോട് അശ്ലീല ചാറ്റ് നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. കടുത്ത അവഹേളനം നടത്തുന്ന ഇയാൾക്കെതിരെ ദുബായ് പോലീസിലാണ് പരാതി കിട്ടിയത്. യേശുവിനെ നിന്ദിച്ചാലും, ശിവനെ നിന്ദിച്ചാലും, പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചാലും നിയമ നടപടി നീതിയുക്തം തുല്യമായിരിക്കും.

Post a Comment

0 Comments