എസ് വൈ എസ് സാന്ത്വനം ചിത്താരി റമസാൻ കിറ്റ് വിതരണം നടത്തി

LATEST UPDATES

6/recent/ticker-posts

എസ് വൈ എസ് സാന്ത്വനം ചിത്താരി റമസാൻ കിറ്റ് വിതരണം നടത്തി

 

കാഞ്ഞങ്ങാട്: നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മാതൃകയായ എസ് വൈ എസ് സാന്ത്വനം  ചിത്താരി റമസാൻ കിറ്റ്  വിതരണം നടത്തി. നാൽപ്പത് കുടുംബങ്ങൾക്കുള്ള  റമസാൻ കിറ്റുകളാണ് വിതരണം ചെയ്തത്. എസ് വൈ എസ് സോൺ പ്രസിഡണ്ട് സയ്യിദ് ജഅഫർ സാദിഖ് സഅദി, യൂണിറ്റ് പ്രസിഡണ്ട് അസീസ് അടുക്കത്തിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. അബ്ദുൽ ഖാദർ ഹാജി, ചിത്താരി അബ്ദുല്ല സഅദി, ശാഫി ചിത്താരി, അശറഫ് തായൽ, ജുനൈദ് സി എച്ച്,  മുനീർ കൂളിക്കാട്, ഹബീബ് ചിത്താരി, മുഹമ്മദ് കെസി , ഹംസ ഖാജ തുടങ്ങിയവർ ചടങ്ങിൽ സംബദ്ധിച്ചു

Post a Comment

0 Comments