പിണറായിയിൽ ഒറ്റമുറി കെട്ടിടത്തിൽ ഒളിപ്പിച്ചു വച്ച നിലയിൽ ആയുധങ്ങൾ കണ്ടെടുത്തു

LATEST UPDATES

6/recent/ticker-posts

പിണറായിയിൽ ഒറ്റമുറി കെട്ടിടത്തിൽ ഒളിപ്പിച്ചു വച്ച നിലയിൽ ആയുധങ്ങൾ കണ്ടെടുത്തു

 



കണ്ണൂർ: ഒറ്റമുറി കെട്ടിടത്തിൽ ഒളിപ്പിച്ചു വച്ച നിലയിൽ ആയുധങ്ങൾ കണ്ടെടുത്തു. പിണറായിയിൽ ഉമ്മൻചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേങ്ങാക്കൂടയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.എട്ട് വാളുകളും, ഒരു കഠാരയും, ഒരു മഴുവുമാണു കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. ആയുധങ്ങൾ എങ്ങനെ ഇവിടെ വന്നുവെന്നതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു

Post a Comment

0 Comments