ഷാർജ: ഷാർജയിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുഎഇ ഷാർജ അബു ഷഗാരയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇടുക്കി നെടുങ്കണ്ടം കൂട്ടാർ സ്വദേശി വിഷ്ണു വിജയൻ (25) ആണ് കൊല്ലപ്പെട്ടത്. ബാർബർ ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു വിജയൻ.
ആഫ്രിക്കൻ വംശജരാണ് കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നു. ഷാർജ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ
0 Comments