നീലേശ്വരം: ചിറപ്പുറം- ആലിൻകീഴിൽ യൂത്ത് കോൺഗ്രസ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ടുവത്തെ വിദ്യാർത്ഥിനിക്ക് സ്മാർട്ട്ഫോൺ നൽകി. ബൂത്ത് പ്രസിഡന്റ് അടുക്കത്തിൽ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ ഇ.അശ്വതി സ്മാർട്ട്ഫോൺ കൈമാറ്റം നടത്തി. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ് അറുവാത്ത്, സുമേഷ് ചിറപ്പുറം, സൂരജ് കരിങ്ങാട്ട് എന്നിവർ സന്നിഹിതരായിരുന്നു.
0 Comments