പളളിക്കര ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൈതാങ്ങ്

പളളിക്കര ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൈതാങ്ങ്

 



പളളിക്കര:  പളളിക്കര ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുളള സമാര്‍ട്ട് ഫോണുകള്‍ നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ..

പളളിക്കര ഹൈസ്ക്കൂളില്‍ 1989 -90 വര്‍ഷകാല എസ് എസ് എല്‍ സി  'ഡി' ഡിവിഷനിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകള്‍ നല്‍കി മാതൃകയായത്.


കോവിഡ് കാലത്തെ പഠനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായതോടെ പഠനത്തിനാവശ്യമായ ഫോണ്‍ വാങ്ങാന്‍ കഴിയാതെ സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ കുറിച്ച്  പ്രധാനദ്ധ്യാപിക്ക ദീപ ടീച്ചർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനോപകരണത്തിനായി മുന്നിട്ടറങ്ങിയത്.

ലോക്ഡൗണ്‍ പ്രതിസന്ധിക്കിടയിലും പാവപ്പെട്ട കുട്ടികളെ സഹാക്കുവാന്‍ കഴിവിന്‍റെ പരമാവധി സഹായം നല്‍കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചൊരുങ്ങുകയായിരുന്നു.

നേരത്തെ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ  കുടിവെളള പരിഹാരത്തിനായി വാട്ടര്‍ കൂളറുകളും ഇതേ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നല്‍കിയിരുന്നു.


ഫോണുകള്‍ സമീര്‍ സാലിഹ് പളളിക്കര പ്രധാനദ്ധ്യാപിക ദീപ ടീച്ചര്‍ക്ക് കൈമാറി..

ചടങ്ങില്‍ ബേങ്ക് അബ്ദുറഹ്മാന്‍ തൊട്ടി, ശറഫുദ്ധീന്‍ ജോളിനഗര്‍, ഷാഫി പളളിപ്പുഴ, സാദാത്ത് തൊട്ടി, അബൂബക്കര്‍ പളളിക്കര എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments