കെ പി സി സി പ്രസിഡണ്ടായി കെ.സുധാകരൻ ചുമതലയേറ്റെടുത്തതിൻ്റെ സന്തോഷം പങ്കിട്ട് കോൺഗ്രസ്സ് പ്രവർത്തകർ കാഞ്ഞങ്ങാട് നഗരത്തിൽ മധുരം വിതരണം ചെയ്തു. കോട്ടച്ചേരിയിൽ നടന്ന പരിപാടി അഡ്വ.പി.കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ എം.കുഞ്ഞികൃഷ്ണൻ, അഡ്വ.പി. ബാബുരാജ്, പത്മരാജൻ ഐങ്ങോത്ത്, കെ.പി.മോഹനൻ, പ്രവീൺ തോയമ്മൽ, ഇസ്മയിൽ ചിത്താരി, നിധീഷ് കടയങ്ങൻ, ഷാജി തോയമ്മൽ, സതീശൻ ആവിയിൽ, ബനീഷ്, പ്രമോദ് കെ റാം തുടങ്ങിയവർ സംസാരിച്ചു.
0 Comments