പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്നു; സഹോദരി ഗുരുതരാവസ്ഥയിൽ

പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്നു; സഹോദരി ഗുരുതരാവസ്ഥയിൽ




പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു. മലപ്പുറം ഏലംകുളം സ്വദേശിയായ കുന്നക്കാട് ബാലചന്ദ്രന്റെ മകള്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്. 21 വയസായിരുന്നു. പതിമൂന്ന് വയസുകാരിയായ സഹോദരി ദേവശ്രീക്കും പരിക്കേറ്റിട്ടുണ്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിയായ വിനീഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. 


പെണ്‍കുട്ടിയുടെ അച്ഛന്‍ ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ കട ഇന്നലെ രാത്രി കത്തിനശിച്ചിരുന്നു. ഇതിന് പിന്നിലും പ്രതിയാണെന്നാണ് പൊലീസ് കരുതുന്നത്. തുടര്‍ന്ന് രാവിലെ  അച്ഛന്‍ കടയിലേക്ക് പോയിരുന്നു. ഈ സമയത്താണ് പ്രതി വീട്ടില്‍ കയറി പെണ്‍കുട്ടിയെ ആക്രമിച്ചത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ദേവശ്രീക്കും പരിക്കേറ്റത്. കൊലപാതകത്തിന് ശേഷം ഓട്ടോയിലേക്ക് ഓടിക്കയറി രക്ഷപെടാന്‍ ശ്രമിച്ച അനീഷിനെ ഓട്ടോ ഡ്രൈവര്‍ നേരെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 


എൽഎൽബി വിദ്യാർത്ഥിയാണ് ദിവ്യ. പ്ലസ് ടു മുതൽ പ്രണയാഭ്യര്‍ത്ഥനയുമായി ദിവ്യക്ക് പുറകെ വിനീഷ് ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിവ്യയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതിന് പലതവണ നാട്ടുകാര്‍  ഇടപെട്ട് വിനീഷിന് മുന്നറിയിപ്പ് നൽകിയിരുന്നു. കൊലപാതകം നടന്ന വീട്ടിൽ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് വിനീഷിന്റെ വീട്. വിനീഷിനെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ച വിനീഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Post a Comment

0 Comments