സംസ്ഥാനത്ത് കൂടുതൽ കൊവിഡ് വാക്‌സിൻ ഡോസുകൾ എത്തി

LATEST UPDATES

6/recent/ticker-posts

സംസ്ഥാനത്ത് കൂടുതൽ കൊവിഡ് വാക്‌സിൻ ഡോസുകൾ എത്തി

 


സംസ്ഥാനത്ത് കൂടുതൽ കൊവിഡ് വാക്‌സിൻ ഡോസുകളെത്തി. 9,85,490 ഡോസ് വാക്‌സിനാണ് ഇന്ന് കേരളത്തിലെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കൊവിഷീൽഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച ആറ്‌ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനുമാണ് ഇന്നെത്തിയത്.


തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഇന്നലെ ആറുലക്ഷം ഡോസ് വാക്സിനുകൾ എത്തിയിരുന്നു. ഇന്ന് എറണാകുളം ജില്ലയിലേക്കാകും വാക്സിൻ ഡോസുകൾ എത്തിക്കുക. കൂടാതെ 97,500 ഡോസ് കൊവാക്സിനും കൊവിഷീൽഡ് വാക്സിനും ഇന്ന് രാത്രിയോടെ കേരളത്തിലെത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവാക്സിൻ കൂടുതലായി എത്തുന്നതോടെ രണ്ടാം ഡോസ് വാക്‌സിൻ എടുക്കുന്നവർക്ക് വാക്സിൻ ലഭിക്കുന്നില്ലെന്ന പരാതിയും പരിഹരിക്കപ്പെടും.

Post a Comment

0 Comments