മരിച്ച നിലയിൽ കണ്ടെത്തിയ മോഹനൻ വൈദ്യർക്ക് കോവിഡ് പോസിറ്റീവ്

LATEST UPDATES

6/recent/ticker-posts

മരിച്ച നിലയിൽ കണ്ടെത്തിയ മോഹനൻ വൈദ്യർക്ക് കോവിഡ് പോസിറ്റീവ്



തിരുവനന്തപുരം ∙ മരിച്ചനിലയില്‍ കണ്ടെത്തിയ വൈദ്യർ മോഹനൻ നായര്‍ക്ക് (65) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കരമനയിലെ ബന്ധുവീട്ടിലാണ് മോഹനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണു കോവിഡ് പരിശോധന നടത്തിയത്. ഇദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കുന്നു. അതിനു ശേഷമേ മരണ കാരണം വ്യക്തമാകൂ.


വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികൾക്കെതിരായ നിലപാടുകളിലൂടെയും വിവാദങ്ങളിൽ ഇടംപിടിച്ചയാളാണ് മോഹനൻ വൈദ്യർ എന്ന മോഹനൻ നായർ. കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 25 വർഷമായി ചേർത്തല മതിലകത്താണ് താമസം.


2 ദിവസം മുൻപാണ് കരമനയിലെ ബന്ധുവീട്ടിൽ എത്തിയത്. രാവിലെ പനിയും ഛർദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീണപ്പോൾ ബന്ധുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. ഇവർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments