എട്ടു വയസ്സുകാരിയായ മകളെ മദ്യം കുടിപ്പിച്ച പിതാവ് അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

എട്ടു വയസ്സുകാരിയായ മകളെ മദ്യം കുടിപ്പിച്ച പിതാവ് അറസ്റ്റിൽ

 


കാഞ്ഞങ്ങാട്:  എട്ടു വയസ്സുകാരിയായ മകളെ പിതാവ് മദ്യം കുടിപ്പിച്ചു. അവശ നിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ പിതാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. ആറങ്ങാടി തോയമ്മലിലെ  45കാരണാണ് , സ്വന്തം മകൾക്ക് ബിയർ നൽകിയത്.


ഇന്നലെ രാവിലെ 10 മണിക്ക് തോയമ്മലിലെ സ്വന്തം വീട്ടിൽ ഇയാൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മകളെ മദ്യം കുടിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മാതാവും ബന്ധുക്കളും കുട്ടിയെ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രാധാകൃ-ഷ്ണനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് റജിസ്റ്റർ ചെയ്തു.


10 വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന ഐപിസി 328–ാം വകുപ്പ് ചുമത്തിയാണ്  പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഹൊസ്ദുർഗ് എസ്ഐ, കെ. സിദ്ദീഖ് അറസ്റ്റ് ചെയ്ത പ്രതിയെ ഉച്ചയോടെ ഹൊസ്ദുർഗ് ജുഡീഷ്യൽ  മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇയാൾ  നേരത്തെ ട്യൂഷൻ അധ്യാപകനായിരുന്നു.

Post a Comment

0 Comments