ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

LATEST UPDATES

6/recent/ticker-posts

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങി



ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആഗസ്ത് ഒന്ന് മുതല്‍ വിദേശികളുടെ പ്രവേശന വിലക്ക് ഒഴിവാക്കുമെന്ന മന്ത്രി സഭാ തീരുമാനം വന്നതോടെയാണ് ജസീറ എയര്‍വേസ്, കുവൈത്ത് എയര്‍വേസ് തുടങ്ങിയ വിമാന കമ്പനികള്‍ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയത്. നിലവില്‍ കൊച്ചിയില്‍ നിന്ന് ജസീറ എയര്‍വേസ്, കുവൈത്ത് എയര്‍വേസ് എന്നിവ വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും കുവൈത്ത് എയര്‍വേസ് വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കിലും ജസീറയുടേത് ആരംഭിച്ചിട്ടില്ല.


അതേസമയം കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നിലവില്‍ ഷെഡ്യൂള്‍ ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. കൊച്ചിയില്‍ നിന്ന് 52,000 രൂപ മുതലും തിരുവനന്തപുരത്ത് നിന്ന് 62,000 രൂപ മുതല്‍ക്കുമാണ് ടിക്കറ്റ് വില്‍പന നടത്തുന്നത്. എന്നാല്‍ വിമാനം റദ്ദാക്കുകയാണെങ്കില്‍ ടിക്കറ്റ് തുക തിരികെ ലഭിക്കുന്ന സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടാകുമെന്നതിനാല്‍ യാത്രക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ടിക്കറ്റ് എടുക്കേണ്ടി വരുമെന്നാണ് ഈ മേഖലയിലുള്ളവര്‍ വിശദീകരിക്കുന്നത്. മാത്രമല്ല ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ അമിത ലാഭക്കൊതിയുമായി വിമാന കമ്പനികള്‍ പ്രവാസികളായ യാത്രക്കാരെ ചൂഷണം ചെയ്ത് നാലും അഞ്ചും ഇരട്ടി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാറുണ്ട്.


ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വരുമെന്നാണ് കരുതുന്നത്. പ്രവാസികള്‍ക്ക് തിരികെ വരാമെന്ന സര്‍ക്കാര്‍ തീരുമാനം ആയിരക്കണക്കിന് പ്രവാസികള്‍ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് നോക്കിക്കാണുന്നത്.

Post a Comment

0 Comments